India - 2025
കെസിബിസി മദ്യവിരുദ്ധ സമിതി നേതൃയോഗം എട്ടാം തീയതിയിലേക്ക് മാറ്റി
സ്വന്തം ലേഖകന് 04-06-2017 - Sunday
പാലാ: കെസിബിസി മദ്യവിരുദ്ധസമിതി ഒന്പതിനു കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ നടത്താനിരുന്ന നേതൃയോഗം എട്ടാം തീയതിയിലേക്ക് മാറ്റി. പഞ്ചായത്തീരാജ് 232, 447 അധികാരം എടുത്തുകളഞ്ഞ ഓർഡിനൻസിനെതിരെ മതമേലധ്യക്ഷന്മാരുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലുള്ള നിയമസഭാ മാർച്ച് നടക്കുന്നതിനെ തുടർന്നാണിത്. അന്നേ ദിവസം 2.30ന് തിരുവനന്തപുരത്ത് ആനിമേഷൻ സെന്ററിൽ വെച്ചു യോഗം നടക്കുമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.
ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, ആന്റണി ജേക്കബ്, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, ഫാ. ജോണ് അരീക്കൽ, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, വൈ. രാജു എന്നിവർ യോഗത്തിൽ പ്രസംഗിക്കും.