India - 2025
പൗരസ്ത്യ കാനന്‍ നിയമജ്ഞരുടെ പൊതുസമ്മേളനം 18ന്
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
ഇരിങ്ങാലക്കുട: പൗരസ്ത്യ കാനൻ നിയമജ്ഞരുടെ ഇന്ത്യൻ അസോസിയേഷൻ പൊതുസമ്മേളനവും പഠനശിബിരവും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ സെന്ററിൽ 18നു ആരംഭിക്കും. അന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും. സമ്മേളനം ഇരിങ്ങാലക്കുട ബിഷപ് മാർ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.
സഭാനിയമങ്ങളുമായി ബന്ധപ്പെട്ട കാലോചിതവിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സെക്രട്ടറി റവ.ഡോ. വർഗീസ് പാലത്തുങ്കൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുളള 150 സഭാ നിയമപണ്ഡിതർ പൊതുസമ്മേളനത്തിലും പഠനശിബിരത്തിലും പങ്കെടുക്കും. റവ.ഡോ. ജോസ് ചിറമേൽ, റവ.ഡോ. ജോർജ് തോമസ് കൊച്ചുവിള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.