India - 2024

ക്ലേശങ്ങള്‍ ജീവിതത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന സന്ദേശം അല്‍ഫോന്‍സാമ്മ നല്‍കി: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്

സ്വന്തം ലേഖകന്‍ 27-07-2017 - Thursday

ഭ​​ര​​ണ​​ങ്ങാ​​നം: ക്ലേ​​ശ​​ങ്ങ​​ൾ ജീ​​വി​​ത​​ത്തി​​ന്‍റെ മ​​ഹ​​ത്വം വ​​ർ​​ദ്ധിപ്പി​​ക്കു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​തം ന​​ൽ​​കു​​ന്ന​​തെന്ന്‍ സീ​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ. ഇന്നലെ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​യാ​യി​രു​ന്നു അദ്ദേഹം. ആ​​ധു​​നി​​ക​​മ​​നു​​ഷ്യ​​ർ​​ക്ക് ഇ​​ഷ്ടം, അ​​നു​​സ​​രി​​ക്കു​​ന്ന ദൈ​​വ​​ത്തെ​​യാ​​ണെ​​ന്നും അ​​തു തെ​​റ്റാ​​യ ദൈ​​വ​​സ​​ങ്ക​​ല്പ​​മാ​​ണെ​​ന്നും അദ്ദേഹം പറഞ്ഞു.

ചോ​​ദി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ഉ​​ട​​ൻ കി​​ട്ടു​​ന്നി​​ല്ലെ​​ങ്കി​​ൽ ദൈ​​വ​​ത്തി​​നു ശ​​ക്തി​​യി​​ല്ലെ​​ന്നു ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. അ​​ത്ത​​ര​​ക്കാ​​ർ വി​​ശ്വാ​​സ​​ത്തി​​ൽ ഉ​​റ​​പ്പി​​ല്ലാ​​ത്ത​​വ​​രാ​ണ്. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​രി​​ച്ച​​വ​​ന്‍റെ ഓ​​ർ​​മ​​യും മ​​രി​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ​​യും ഉ​​യി​​ർ​​പ്പി​​ന്‍റെ ഓ​​ർ​​മ​​യു​​മാ​​ണ്. ക​​ർ​​ത്താ​​വി​​ന്‍റെ മ​​ര​​ണോ​​ത്ഥാ​​ന​​ങ്ങ​​ളി​​ൽ പ​​ങ്കു​​ചേ​​രു​​ന്പോ​​ഴാ​ണു ശ​​രി​​യാ​​യ ദൈ​​വ​​ദ​​ർ​​ശ​​ന​​ത്തി​​ലേ​ക്ക് എ​​ത്തു​​ന്ന​​ത്. ക്ലേ​​ശ​​ങ്ങ​​ൾ ജീ​​വി​​ത​​ത്തി​​ന്‍റെ മ​​ഹ​​ത്വം വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​തം ന​​ൽ​​കു​​ന്ന​​ത്.

ഗോ​​ത​​ന്പു​​മ​​ണി നി​​ല​​ത്തു​​വീ​​ണ് അ​​ഴി​​യാ​​തി​​രു​​ന്നാ​​ൽ അ​​തി​​ന്‍റെ സ്വ​​ർ​​ണ​​നി​​റം നി​​ല​​നി​​ർ​​ത്താം. പ​​ക്ഷേ, പു​​തി​​യ​​ഗോ​​ത​​ന്പു​​ചെ​​ടി ഉ​​ണ്ടാ​​കി​​ല്ല. നി​​ല​​ത്തു​​വീ​​ണ് അ​​ഴി​​യു​​ന്പോ​​ൾ പു​​തി​​യ മു​​കു​​ള​​ങ്ങ​​ൾ വി​​രി​​യു​​ന്നു. ജീ​​വ​​ന്‍റെ കാ​​ര്യ​​വും ഇ​​ങ്ങ​​നെ​​ത​​ന്നെ. ജീ​​വി​​ത​​ക്ലേ​​ശ​​ങ്ങ​​ളെ ജീ​​വി​​ത​​വി​​ജ​​യ​​ത്തി​​നു​​ള്ള മാ​​ർ​​ഗ​​മാ​​യി സ്വീ​​ക​​രി​​ക്കണം. ക​​ർ​​ദി​​നാ​​ൾ പറഞ്ഞു. മോ​​ൺ. മാ​​ത്യു മ​​ന​​ക്ക​​ര​​ക്കാ​​വി​​ൽ, മോ​​ൺ. ജോ​​ൺ കൊ​​ച്ചു​​തു​​ണ്ടി​​യി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

ഇന്നലെ രാ​​വി​​ലെ 8.30ന് ​​ശി​​വ​​ഗം​​ഗ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ജെ​​സു​​സൈ​​ൻ മാ​​ണി​​ക്യം ത​​മി​​ഴി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. റ​​വ.​​ഡോ. ജി​​മ്മി പൂ​​ച്ച​​ക്കാ​​ട്ട്, ഫാ. ​​ജോ​​മോ​​ൻ ക​​പ്പൂ​​ച്ചി​​ൻ, ഫാ. ​ജോ​​സ് ത​​റ​​പ്പേ​​ൽ, ഫാ. ​​അ​​ഗ​​സ്റ്റി​​ൻ തെ​​രു​​വ​​ത്ത്, ഫാ. ​​ഏ​​ബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ, റ​​വ.​​ഡോ.​തോ​​മ​​സ് വ​​ട​​ക്കേ​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.


Related Articles »