News - 2025
കർദ്ദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവ യുകെയിൽ: ലണ്ടൻ വിമാനത്താവളത്തിൽ ഊഷ്‌മള വരവേൽപ്പ്
ബാബു ജോസഫ് 15-06-2017 - Thursday
സീറോ മലങ്കര കത്തോലിക്കാ സഭയുടെ 17,18 തീയതികളിൽ നടക്കുന്ന ആറാമത് റീജിയന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി സംബന്ധിക്കുവാനായി സീറോ മലങ്കര സഭയുടെ തലവനും പിതാവും ഭാരത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാത്തോലിക്കാ ബാവ ബുധനാഴ്ച ഉച്ചയ്ക്ക് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു.
മലങ്കരസഭയുടെ യു.കെ. കോര്‍ഡിനേറ്ററായ ഫാ. തോമസ് മടക്കമൂട്ടിലും വിവിധ മിഷനുകളിലെ അംഗങ്ങളും ചേര്‍ന്ന് അഭിവന്ദ്യ കര്‍ദ്ദിനാളിന് ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 6.30-ന് മലങ്കര സഭയ്ക്ക് സ്വന്തമായുള്ള ലണ്ടനിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ (മാര്‍ ഈവാനിയോസ് സെന്റര്‍) കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
വിലാസം :
ST: ANNES CHURCH,
MAR IVANOS CENTRE,
DAGNEM RM 9 45U