India - 2024

നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഗ്രാന്‍ഡ് എബൈഡ്' കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 2 മുതല്‍

സ്വന്തം ലേഖകന്‍ 23-08-2017 - Wednesday

കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രൂപതകളില്‍നിന്നായി നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഗ്രാന്‍ഡ് എബൈഡ്' കോണ്‍ഫറന്‍സ് ഓണാവധിക്കാലത്ത് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. 2018 ഒക്‌ടോബറില്‍ നടക്കുന്ന ആഗോള മെത്രാന്‍മാരുടെ ജനറല്‍ അസംബ്ലി യുവജനങ്ങളുടെ അവസ്ഥയും ആവശ്യങ്ങളും ചര്‍ച്ചചെയ്യുന്നതിന് മുന്നൊരുക്കമായാണ് സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ കോണ്‍ഫറന്‍സ് നടക്കുന്നത്.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോയി ആലപ്പാട്ട്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ബ്രദര്‍ സന്തോഷ് കരുമാത്ര തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

'യുവാക്കളെ അനുയാത്ര ചെയ്യുന്നവരായി സഭ മാറണം' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനപ്രകാരമാണ് ഈ മഹായുവജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നാല്പതിനായിരത്തോളം യുവജനങ്ങള്‍ 26 എബൈഡ് ധ്യാനങ്ങളിലായി പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9446040508, 0484-2432508, 2430508, 2431708


Related Articles »