India - 2025
കെസിബിസി മദ്യവിരുദ്ധസമിതിയുടെ നില്‍പ്പ്സമരം നാളെ
സ്വന്തം ലേഖകന്‍ 24-08-2017 - Thursday
കൊച്ചി: പുനര്‍വിജ്ഞാപനത്തിലൂടെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നാനൂറോളം മദ്യശാലകള്‍ കൂടി തുറക്കാനുള്ള നീക്കത്തിനെതിരേയും മദ്യശാലകള്‍ക്കുള്ള അനുമതിക്കു തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന പഞ്ചായത്തിരാജ് നഗരപാലിക ബില്‍ വകുപ്പുകള്‍ റദ്ദാക്കിയതിനും എതിരെ നാളെ കൊച്ചിയില്‍ വായ് മൂടിക്കെട്ടി നില്പു സമരം നടത്തും. കെസിബിസി മദ്യവിരുദ്ധ സമതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ വായ് മൂടിക്കെട്ടി നില്പു സമരം നടത്തുക. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമരം ഉദ്ഘാടനം ചെയ്യും.
മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, പ്രഫ. കെ.കെ. കൃഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറന്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. ആന്റണി അറയ്ക്കല്‍, ടി.എം.വര്‍ഗീസ്, പി.എച്ച്. ഷാജഹാന്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, എന്‍. രാജേന്ദ്രന്‍, പ്രഫ. തങ്കം ജേക്കബ്, ഹില്‍ട്ടണ്‍ ചാള്‍സ്, ജയിംസ് കോറന്‌പേല്‍, മിനി ആന്റണി, ജോണ്‍സണ്‍ പാട്ടത്തില്‍, തങ്കച്ചന്‍ വെളിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.