News - 2024

അമേരിക്കന്‍ സെനറ്റര്‍ ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികള്‍

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റ് അംഗമായ മാര്‍ക്കോ റൂബിയോ ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികളുടെ സംഘടന. വിസ്‌കോണ്‍സിന്‍ ആസ്ഥാനമായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷനാണ് ബൈബിള്‍ വചനം ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നു മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള മാര്‍ക്കോ റുബിയോ അനുദിനം ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അറുപതോളം ബൈബിള്‍ വചനങ്ങളാണ് മാര്‍ക്കോ ട്വീറ്റ് ചെയ്തത്.

Must Read: ‍ പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം

ഇത് നിരീശ്വരവാദികളെ ചൊടിപ്പിച്ചാതായാണ് വിലയിരുത്തപ്പെടുന്നത്. 1776ന്​ ശേഷം അമേരിക്കയില്‍ ദൃശ്യമായ ആദ്യത്തെ പൂര്‍ണ സൂര്യഗ്രഹണത്തെക്കുറിച്ച് പുറപ്പാടിന്റെ പുസ്തകത്തിലെ തിരുവചനഭാഗമാണ് ഏറ്റവും ഒടുവിലായി അദ്ദേഹം ട്വീറ്റ് ചെയ്തത്. പ്രധാനപ്പെട്ട ദിവസങ്ങളിലും വിശ്വാസത്തിനു സാക്ഷ്യം നല്‍കി ബൈബിള്‍ വചനം പ്രഘോഷിക്കുന്ന മാര്‍ക്കോ റുബിയോയുടെ നിലപാട് തിരുത്തപ്പെടണമെന്നാണ് ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സംഘടന മാര്‍ക്കോ റുബിയോക്കു കത്തയച്ചു. 1400 പേരാണ് ഈ നിരീശ്വരവാദ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.


Related Articles »