India - 2024

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം നടന്നു

സ്വന്തം ലേഖകന്‍ 13-09-2017 - Wednesday

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ നടന്നു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആമുഖ പ്രസംഗം നടത്തി. അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൗത്ത് അമേരിക്ക യൂണിവേഴ്‌സിറ്റിയില്‍നിന്നും സെറാന്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, പ്രഫ. കെ.എം. കുര്യാക്കോസ് എന്നിവരെ അനുമോദിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഫാ. തോംസണ്‍ ഗ്രേസ്, ഡോ. ജേക്കബ് ജോണ്‍, കെ.എം. ജോണ്സാണ്‍, ജോസ് ജോര്‍ജ് എന്നിവരെ യോഗം അനുമോദിച്ചു. സമുദായ വരവു ചെലവുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ യോഗം അംഗീകരിച്ചു. ഫാ. മാത്യു കോശി ധ്യാനം നയിച്ചു.


Related Articles »