India - 2024

യുവജന വിശ്വാസപരിശീലന സിമ്പോസിയം ഇന്ന് സമാപിക്കും

സ്വന്തം ലേഖകന്‍ 14-10-2017 - Saturday

കൊച്ചി: സീറോ മലബാര്‍ സഭ വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ യുവജന വിശ്വാസപരിശീലനം പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തിലുള്ള സിമ്പോസിയം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പഠന, പരിശീലന സംവിധാനങ്ങളില്‍ ക്രിയാത്മകമായ മാറ്റം ആവശ്യമാണെന്നും വിശ്വാസപരിശീലനമേഖലയില്‍ യുവജനങ്ങളെ കൂടുതലായി ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ടെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.

യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷതവഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ജോസഫ് വടക്കേല്‍, സിസ്റ്റര്‍ വിമല്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, നിജോ ജോസഫ്, അരുണ്‍ ഡേവിസ്, സെമിച്ചന്‍ ജോസഫ്, വിനോദ് റിച്ചാഡ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

യു.കെ. സ്റ്റീഫന്‍, ഫാ. അഗസ്റ്റിന്‍ പുതുപറന്പില്‍, സിസ്റ്റര്‍ ലിന്‍ഡ, ബ്രദര്‍ ഡെല്‍ബിന്‍ കുരിക്കാട്ടില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഇന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. സണ്ണി കോക്കാപ്പിള്ളി, ദീപ ജോസ് പൈനാടത്ത് എന്നിവര്‍ മോഡറേറ്റര്‍മാരാകും. സിമ്പോസിയം ഇന്ന് ഉച്ചയ്ക്കു സമാപിക്കും.


Related Articles »