India - 2024

മദര്‍ തെരേസയുടെ വിശുദ്ധ പദവി സ്മരണം രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമായി

സ്വന്തം ലേഖകന്‍ 19-10-2017 - Thursday

മാടപ്പള്ളി: ചെറുപുഷ്പം ഇടവകയുടെ ആഭിമുഖ്യത്തില്‍ ലിറ്റില്‍ഫ്‌ളവര്‍ ഹെല്‍ത്ത് കെയര്‍, മാടപ്പള്ളി ഗ്രാമപഞ്ചായത്ത്, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ 'സ്‌നേഹകിരണം പദ്ധതി' കിടപ്പ് രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശമായി. പരിപാടിയുടെ ഭാഗമായി മാടപ്പള്ളി പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ കിടപ്പ് രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സൗജന്യ മരുന്ന്കിറ്റുകളും സമ്മാനങ്ങളും നല്‍കിയാണ് ആശ്വാസം പകര്‍ന്നത്. അശരണരെയും നിരാലംബരെയും മാറോടു ചേര്‍ത്ത് ദൈവസ്‌നേഹത്തിന്റെ വെളിച്ചം വിതറിയ മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

20 വാര്‍ഡുകളിലെ പഞ്ചായത്ത് മെമ്പര്‍മാരും ഇടവക പ്രതിനിധികളുടെയും നേതൃത്വത്തില്‍ നൂറോളം വാഹനങ്ങളിലായി 500 സന്നദ്ധ സേവകര്‍ നാനാജാതി മതസ്ഥരായ അഞ്ഞൂറോളം കിടപ്പ് രോഗികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയാണ് രോഗികള്‍ക്കുള്ള കിറ്റ് നല്‍കിയത്. ചെറുപുഷ്പം പള്ളിയങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോട്ടയം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോസഫ് കിഴക്കേച്ചിറ അധ്യക്ഷത വഹിച്ചു. റേഡിയോ മീഡിയ വില്ലേജ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ആമുഖ സന്ദേശവും ചെത്തിപ്പുഴ സെന്റ തോമസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത് മുഖ്യപ്രഭാഷണവും നടത്തി. വികാരി ഫാ. ജേക്കബ് ചീരംവേലില്‍ ആമുഖ പ്രസംഗം നടത്തി.


Related Articles »