News - 2025
പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി പാപ്പയുടെ ബലിയര്‍പ്പണം നവംബര്‍ മൂന്നിന്
സ്വന്തം ലേഖകന്‍ 28-10-2017 - Saturday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷത്തില്‍ പരേതരായ സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടിയുള്ള പ്രത്യേക അനുസ്മരണ ബലിയര്‍പ്പണം നവംബര്‍ മൂന്നാം തീയതി നടക്കും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആണ് പാപ്പാ ദിവ്യബലിയര്‍പ്പിക്കുന്നത്.
നവംബര്‍ മാസത്തില്‍ ആചരിക്കുന്ന പരേതാത്മാക്കളുടെ അനുസ്മരണം പ്രമാണിച്ചാണ് ഈ പ്രത്യേക സമൂഹബലിയര്‍പ്പണം. വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സിഞ്ഞോര്‍ ഗ്വീദോ മരീനിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലാം തീയതിയാണ് പാപ്പ അനുസ്മരണബലി നടത്തിയത്.