News - 2025

സിസ്റ്റര്‍ റൂ​​​​ത്ത് ഫൗയുടെ സ്മരണാർത്ഥം പാക്കിസ്ഥാന്‍ നാണയങ്ങൾ പുറത്തിറക്കുന്നു

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

കറാച്ചി: കുഷ്ട്ടരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു 'പാക്കിസ്ഥാന്റെ മ​​​​ദ​​​​ർ തെ​​​​രേ​​​​സ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. ​​​​റൂ​​​​ത്ത് ഫൗയുടെ സ്മരണാർത്ഥം നാണയങ്ങൾ പുറത്തിറക്കുന്നു. പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിസ്റ്റര്‍ റൂ​​​​ത്ത് ഫൗയുടെ നിസ്വാർത്ഥ സേവനത്തിന് രാഷ്ട്രം കടപ്പെട്ടിരിക്കുന്നുവെന്ന് അബ്ബാസി പറഞ്ഞു.

രാജ്യത്തെ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനായി ആജീവനാന്തം സേവനമനുഷ്ഠിച്ചതിന്റെ ബഹുമാനാർത്ഥമാണ് നാണയങ്ങൾ പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പത് രൂപയുടെ അമ്പതിനായിരം നാണയങ്ങളാണ് സിസ്റ്റര്‍ റൂത്തിന്റെ ചിത്രങ്ങളോടെ പുറത്തിറക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെന്‍ട്രൽ ബാങ്ക് ഓഫ് പാക്കിസ്ഥാനാണ് നാണയം പുറത്തിറക്കുക. ജർമ്മനിയിൽ ജനിച്ച് കത്തോലിക്ക വിമലഹൃദയ പുത്രിമാരുടെ സഭാംഗമായിരുന്ന സിസ്റ്റര്‍ റൂത്ത് തന്റെ ഇരുപത്തിയൊൻപതാം വയസ്സിലാണ് പാക്കിസ്ഥാനിൽ എത്തിച്ചേർന്നത്.

1962ൽ ​​​​സി​​​​സ്റ്റ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​റാ​​​​ച്ചി​​​​യി​​​​ൽ മാ​​​​രി അ​​​​ഡ​​​​ലെ​​​​യ്ഡ് ലെപ്രോസി സെ​​​​ന്‍റ​​​​ർ സ്ഥാ​​​​പി​​​ത​​​മാ​​​യി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ എ​​​​ല്ലാ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച് അ​​​​ന്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു ചി​​​​കി​​​​ത്സ​​​​യും സാ​​​​ന്ത്വ​​​​ന​​​​വും നല്കുവാന്‍ സി​​​​സ്റ്റ​​​​റി​​​​ന്‍റെ നിരന്തര പ​​​​രി​​​​ശ്രമം ഫ​​​​ലം ക​​​​ണ്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിന് തന്റെ എൺപത്തിയേഴാം വയസ്സിലാണ് സിസ്റ്റര്‍ മരണമടഞ്ഞത്. ഔദ്യോഗിക ബഹുമതികളോടെയാണ് സിസ്റ്റര്‍ റൂത്തിന്റെ മൃതസംസ്കാര ശുശ്രൂഷകൾ പാക്കിസ്ഥാന്‍ നടത്തിയത്.


Related Articles »