News - 2024

'പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരുന്നു': ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 13-11-2017 - Monday

ഹാംബര്‍ഗ്: പരമാവധി ക്രിസ്ത്യാനികളെ കൊല്ലുവാന്‍ തീരുമാനിച്ചിരിന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജര്‍മ്മനിയില്‍ പിടിയിലായ പാലസ്തീന്‍ യുവാവ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മ്മന്‍ അഭിഭാഷകരാണ് അഹമ്മദ് എന്ന് വിളിക്കുന്ന 26 കാരനായ പാലസ്തീന്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഒരാളെ കൊല്ലുകയും, ആറുപേരെ കൊല്ലുവാന്‍ ശ്രമിക്കുകയും, ആറുപേരെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തതിനാണ് അഹമ്മദ് നേരത്തെ ജര്‍മ്മനിയില്‍ പിടിയിലായത്.

യു.എ.ഇ സ്വദേശിയായ അഹമ്മദ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ആക്രമണം നടത്തിയത്. ഹാംബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ അലമാരയില്‍ നിന്നും കത്തിയെടുത്ത് നിരപരാധികളായ ആളുകളെ ആക്രമിക്കുകയായിരുന്നു. മുസ്ളീങ്ങള്‍ക്കെതിരായ അനീതിക്ക് പകരം വീട്ടുവാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും കഴിയുന്നത്ര ക്രിസ്ത്യാനികളെ കൊല്ലുവാനാണ്‌ തീരുമാനിച്ചിരുന്നതെന്നും അഹമ്മദ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. വ്യക്തിസ്വകാര്യതയെ സംബന്ധിച്ച ജര്‍മ്മന്‍ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ ഇയാളുടെ മുഴുവന്‍ പേരും പുറത്തുവിട്ടിട്ടില്ല.

ആക്രമണം നടത്തിയ ദിവസം തന്നെയാണ് അഹമ്മദ് ക്രിസ്ത്യാനികള്‍ക്കെതിരായ കൂട്ടക്കുരുതിയ്ക്ക് തീരുമാനമെടുത്തതെന്നും അഭിഭാഷകര്‍ വെളിപ്പെടുത്തി. ഹാംബര്‍ഗ് പോലീസ് സംശയത്തോടെ നിരീക്ഷിച്ചിരുന്ന മുസ്ലീം മതമൗലീകവാദിയായിരുന്നു അഹമ്മദെങ്കിലും ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കായി തയാറെടുത്ത ജിഹാദിയായിരുന്നുവെന്ന കാര്യം പോലീസിനറിയില്ലായിരുന്നു.

പ്രതിയ്ക്ക് ഇസ്ളാമിക തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചുവരികെയാണ്. ലോകത്ത് വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ വിരുദ്ധതയുടെ ഉദാഹരണമായിട്ടാണ് അഹമ്മദിന്റെ വെളിപ്പെടുത്തലിനെ വിലയിരുത്തുന്നത്.


Related Articles »