India - 2025
'തപസ്വിനി വിശുദ്ധ എവുപ്രാസ്യ'യ്ക്കു സംസ്ഥാന അവാര്‍ഡ് സമ്മാനിച്ചു
സ്വന്തം ലേഖകന്‍ 23-11-2017 - Thursday
തക്കാട്: മികച്ച രണ്ടാമത്തെ ടെലി സീരിയലായി തെരഞ്ഞെടുക്കപ്പെട്ട ശാലോം ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത തപസ്വിനി വിശുദ്ധ എവുപ്രാസ്യക്കു സംസ്ഥാന അവാര്‍ഡുകള്‍ സമ്മാനിച്ചു. തക്കാട് ഗാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നിര്‍മാതാവ് സിസ്റ്റര്‍ സാന്‍ക്റ്റ സിഎംസി, സംവിധായകന്‍ സിബി യോഗ്യവീടന്‍ എന്നിവര്‍ മന്ത്രി എ.കെ.ബാലനില്‍ നിന്നും 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങി.
സീരിയലില്‍ വിശുദ്ധ എവുപ്രാസ്യയ്ക്കു ശബ്ദം നല്‍കിയ എയ്ഞ്ചല്‍ ഷിജോയ് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതേ സീരിയലിന്റെ കലാസംവിധായകന്‍ സബി കല്ലോടി മികച്ച കലാസംവിധായകനുള്ള അവാര്‍ഡും ഏറ്റുവാങ്ങി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.