India - 2025
വിശുദ്ധ എവുപ്രാസ്യാമ്മ പ്രാർത്ഥനയുടെ ശക്തിയാൽ കൂട്ടായ്മക്ക് വേണ്ടി നില കൊണ്ടവൾ: മാർ പോളി കണ്ണൂക്കാടൻ
പ്രവാചകശബ്ദം 17-10-2022 - Monday
ഇരിഞ്ഞാലക്കുട: വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരിൽ എവുപ്രാസ്യമ്മയുടെ 145-ാം ജന്മദിനതിരുനാളിന്റെ തിരുക്കർമ്മങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ചു. ജീവിത പ്രതിസന്ധികളിൽ ദൈവഹിതം നിറവേറ്റിയ വിശുദ്ധ എവുപ്രാസ്യ നമുക്ക് എന്നും മാതൃകയാണെന്നും ലോകത്തുള്ള തിന്മയുടെ പ്രവണതകളെ തിരിച്ചറിയാൻ വിശുദ്ധയെ പോലെ പ്രാർത്ഥനയാൽ ശക്തി പ്രാപിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
എടതിരുത്തി ഫൊറോന വികാരി റവ. ഫാ. പോളി പടയാട്ടി, സെക്രട്ടറി ഫാ. ജെയിൻ കടവിൽ എന്നിവർ സഹകാർമികരായിരുന്നു. റവ.ഫാ. പോളി പടയാട്ടി സ്വാഗതം ആശംസിക്കുകയും ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ വിമല നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.