India - 2025
'ഉദയനഗറിലെ സുകൃതതാരകം': ബേബിച്ചന്‍ ഏര്‍ത്തയിലിനു പുരസ്ക്കാരം
സ്വന്തം ലേഖകന്‍ 14-12-2017 - Thursday
കോട്ടയം: ഈടുറ്റ ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗത്തിന്റെ മഹത്വം ഉദ്ഘോഷിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ബേബിച്ചന്‍ ഏര്‍ത്തയിലിനു ന്യൂസ് ഇന്ത്യ ചെന്നൈ ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയെക്കുറിച്ച് 'ഉദയനഗറിലെ സുകൃതതാരകം' എന്ന ഗ്രന്ഥം എഴുതിയതു പരിഗണിച്ചാണ് പുരസ്‌കാരം.
15000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 14ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. 17 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ബേബിച്ചന്‍ മുപ്പതില്‍പരം അവാര്‍ഡുകള്‍ നേടിയ ആള്‍ കൂടിയാണ്.