News - 2024

എമിരിറ്റസ് ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 27-12-2017 - Wednesday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോട് അനുബന്ധിച്ച് മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനെ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള 'മാറ്റെര്‍ എക്ലേസിയെ' ഭവനത്തില്‍വച്ച് ഡിസംബര്‍ 21-ന് വ്യാഴാഴ്ചയായിരുന്നു അരമണിക്കൂര്‍ നീണ്ട ക്രിസ്തുമസ് കൂടിക്കാഴ്ച നടന്നത്. ഡിസംബര്‍ 25-ന് വത്തിക്കാന്‍ പ്രസ് ഓഫിസ് മേധാവി ഗ്രെഗ് ബെര്‍ക്കാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ ക്രിസ്തുമസ് നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം ഇരുവരും കൂടിക്കാഴ്ച നടത്താറുണ്ടെങ്കിലും ഇത്തവണത്തേത് കൂടുതല്‍ ഊഷ്മളമായിരുന്നുവെന്ന്‍ 'വത്തിക്കാന്‍ റേഡിയോ' റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പ ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. നവതി പിന്നിട്ട ബെനഡിക്ട് പാപ്പ, ദൈവശാസ്ത്രപരവും താത്വികവും ധാര്‍മ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നല്കിയിട്ടുള്ള ഗ്രന്ഥകാരന്‍ കൂടിയാണ്. 2013 ഫെബ്രുവരി 28-നാണ് അദ്ദേഹം മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്.


Related Articles »