India - 2024

നെയ്യാറ്റിന്‍കരയില്‍ വൈദികന്റെ ബൈക്ക് കത്തിച്ചു

സ്വന്തം ലേഖകന്‍ 28-12-2017 - Thursday

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള അയിര ഹോളി ക്രോസ് ദേവാലയത്തോട് ചേര്‍ന്ന് പള്ളിമേടയ്ക്കു മുന്നില്‍ വെച്ചിരുന്ന വൈദികന്റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു. തീപിടുത്തത്തില്‍ പള്ളി മേടയുടെ ഒരു ഭാഗവും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഹോളി ക്രോസ് ദേവാലയ വികാരി ഫാ.ജോയിയുടെ ബൈക്ക് ആണ് കത്തിച്ചത്. രാവിലെ 5.30ന് പള്ളി മണി അടിക്കാന്‍ എത്തിയ കപ്യാരാണ് പുക ഉയരുന്നത് കണ്ടത്.

പോലീസ് ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.ബൈക്ക് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വാഹനം കത്തിക്കാന്‍ പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സിഗരറ്റ് ലൈറ്ററും സമീപത്ത് നിന്ന് പോലീസിനു ലഭിച്ചു. പൊഴിയൂര്‍ പോലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഒരാഴ്ച മുന്‍പ് ജില്ലയിലെ അമ്പൂരി എന്ന സ്ഥലത്തു വൈദികന് മർദ്ദനമേറ്റിരിന്നു. ഇതിന് പിന്നാലെ കുട്ടമലയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെയും ആക്രമണം ഉണ്ടായി.


Related Articles »