India - 2024

അഖില കേരള ചാവറ ക്വിസ് നാളെ

സ്വന്തം ലേഖകന്‍ 25-01-2018 - Thursday

പൂച്ചാക്കല്‍: പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിറ്റിന്റെയും ഡിഎഫ്‌സി പള്ളിപ്പുറം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അഖില കേരള ചാവറ ക്വിസ് മത്സരം നാളെ തുടങ്ങും. രാവിലെ ഒന്പതിനു പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുന്ന സമ്മേളനം എ.എം. ആരീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം ഫൊറോനാ വികാരി ഫാ. ജോസ് ഒഴലക്കാട്ട് അധ്യക്ഷനാകും. ദീപിക ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. താര്‍സീസ് ജോസഫ് മുഖ്യപ്രഭാഷണവും സഹവികാരി ഫാ. ജോസഫ് പുതുശേരി പാലയ്ക്കല്‍ തോമാ മാല്പാന്‍ അനുസ്മരണം, ചാവരുള്‍ 150ാം അനുസ്മരണം എന്നിവയും നടത്തും.

സമ്മേളനശേഷം പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടക്കുന്ന ചാവറ ക്വിസ് മത്സരവിജയികള്‍ക്ക് യഥാക്രമം 7500, 5001, 3001 രൂപയും മെമ്മോറിയല്‍ ട്രോഫിയും നല്‍കും. ചാവറ പിതാവിന്റെ ജീവചരിത്രം, കേരള സഭാ ചരിത്രം, വിശുദ്ധ മത്തായിയുടെ സുവിശേഷം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹനസമ്മാനവും നല്‍കും. രാവിലെ ഒന്‍പതിനു രജിട്രേഷന്‍ ആരംഭിക്കും.


Related Articles »