India - 2024

വിശുദ്ധ ചാവറയച്ചന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ഇന്നു പ്രദർശനത്തിനെത്തും

പ്രവാചകശബ്ദം 23-09-2022 - Friday

കോട്ടയം: വിശുദ്ധ ചാവറയച്ചന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന കർമസാഗരം വിശുദ്ധ ചാവറയച്ചൻ സിനിമ ഇന്നു പ്രദർശനത്തിനെത്തും. ദിവസവും രാത്രി 8.40നു കോട്ടയം അനശ്വര തിയറ്ററിലാണ് പ്രദർശനം. ചാവറയച്ചൻ തന്റെ കാലഘട്ടത്തിൽ സാമൂഹ്യ പുരോഗതിക്കുവേണ്ടി ചെയ്ത വിപ്ലവകരമായ നടപടികളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരു കലാസൃഷ്ടി എന്ന നിലയിൽ വളരെ മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കു ന്നത്. ഏറ്റവും നല്ല ചരിത്രസിനിമയ്ക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ ചിത്രത്തിനായിരുന്നു.

സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ ചാവറയച്ചന്റെ സംഭാവനകൾ ഒട്ടും കലർപ്പില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അജി കെ.ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം അൻസാരി പൂക്കടശേരിയാണ്. സിഎംഐ തിരുവനന്തപുരം പ്രോവിൻസ് കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. ചലച്ചിത്രതാരങ്ങളായ കോട്ടയം രമേശ്, രാഘവൻ മക്ബുൽ സൽമാൻ, കോട്ടയം പുരുഷൻ, കോട്ടയം പദ്മൻ, ബെന്നി പൊന്നാരം, പൂജിതാ മേനോൻ, പ്രഭ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. കഥ - അനിൽ ചേർത്തല, കാമറ-രഞ്ജിത്ത് പുന്നപ്ര, സംഗീതം-ഗിരീഷ് നാരായണൻ.


Related Articles »