India - 2024

ഓഖി ദുരന്തമേഖലയില്‍ പ്രത്യാശാദൂതുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍ 27-01-2018 - Saturday

കൊച്ചി: ഓഖി ദുരന്തം ബാധിച്ച കേരളത്തിലെ തീരദേശമേഖലകളില്‍ പ്രത്യാശയുടെ ദൂതും സംരക്ഷണപ്രവര്‍ത്തനങ്ങളുമായി കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൗണ്‍സലിംഗ്, പുനരധിവസ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായം, സുരക്ഷിതത്വ പ്രവര്‍ത്തനങ്ങള്‍, കടലിലും കാര്യക്ഷമമായ ജീവനോപാധി സാദ്ധ്യത തുടങ്ങിയ രംഗങ്ങളിലാണ് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട വേദന വിട്ടുമാറാത്ത ഭവനങ്ങളിലും പ്രദേശങ്ങളിലും പ്രോലൈഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

സമിതിയുടെ നേതൃത്വത്തിലുള്ള നഴ്‌സിംഗ്, വിധവ മധ്യസ്ഥ പ്രാര്‍ത്ഥനാവിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ജോസഫ് ഒ.വി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സദ്ധപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് തുടങ്ങിയവരാണ് വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.


Related Articles »