India - 2025
ഓഖി ഇരകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
സ്വന്തം ലേഖകന്‍ 31-05-2018 - Thursday
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ജീവിതം വഴിമുട്ടിയവരുടെ മക്കള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ വീതമാണ് നല്‍കുന്നത്. ദുരന്തമേഖലയിലെ 110 കുടുംബങ്ങളില്‍ നിന്നുള്ള 400ല്‍പരം വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പദ്ധതി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായവിതരണം ഇന്നു കൊട്ടയ്ക്കാട് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. സഭാധ്യക്ഷന്മാരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ദുരന്തമേഖലയില്‍ സഭ ഇതിനോടകം ഭക്ഷണ സാമഗ്രികളും അവശ്യ വസ്തുക്കളും വിതരണം ചെയ്തിരുന്നു.