India - 2024

വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കണം: തോമസ് മാര്‍ തിമോത്തിയോസ്

സ്വന്തം ലേഖകന്‍ 09-02-2018 - Friday

കോട്ടയം: വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടമാക്കുവാന്‍ വിശ്വാസിസമൂഹത്തിന് കഴിയണമെന്ന് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത. ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാന്ത്വന പരിചരണ പദ്ധതി കുമരകം വടക്കുംകര യൂണിറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ െ്രെകസ്തവ ധര്‍മ്മം മറന്നു പോകരുത് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കണമെന്നും തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗ്ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.

അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ഇടവക വികാരി ഫാ.ഫെലിക്‌സ് പാടിയത്ത്, സിബി മുക്കാടന്‍, ജോസ് ജോണ്‍ വേങ്ങാന്തറ, ടോണി ജെ.കോയിത്തറ, ജോര്‍ജുകുട്ടി മുക്കത്ത്, കുടമാളൂര്‍ ഫൊറോന പ്രസിഡന്റ് ഷെയ്ന്‍ ജോസഫ്, കുഞ്ഞ് കളപ്പുര, ദിലീപ് കൊച്ചുപുരയ്ക്കല്‍, തങ്കമ്മ ബേബിച്ചന്‍, സാബു എട്ടുമൂല തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.


Related Articles »