News - 2025

സ്വവർഗ്ഗ വിവാഹം ആശീർവദിക്കാൻ അനുവാദമില്ല: ഫിലാഡെൽഫിയ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 09-02-2018 - Friday

ഫിലാഡെൽഫിയ: സ്വവർഗ്ഗ വിവാഹങ്ങൾക്ക് സഭയുടെ അനുമതിയില്ലെന്ന് വൈദികര്‍ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫിലാഡെൽഫിയ ആർച്ച് ബിഷപ്പ് ചാൾസ് ജെ ചാപുറ്റ്. ഫെബ്രുവരി ഏഴിന് അതിരൂപതയ്ക്ക് കീഴിലുള്ള വൈദികര്‍ക്കും ഡീക്കന്‍മാര്‍ക്കും അയച്ച കത്തിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്കെതിരെയുള്ള സഭയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത്. അത്തരം വിവാഹങ്ങൾ ആശീർവദിക്കാൻ വൈദികർക്ക് അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ ആഗ്രഹിക്കുന്നവരെ തിരസ്ക്കരിക്കുകയല്ല, മറിച്ച് നമ്മുക്ക് അറിയാവുന്ന വിവാഹത്തിന്റെയും കുടുംബത്തിന്റെയും അന്തഃസത്തയ്ക്കു വേണ്ടി നിലകൊള്ളുകയാണ് ചെയ്യുന്നതെന്നും ആര്‍ച്ച് ബിഷപ്പ് കുറിച്ചു. ഫെബ്രുവരി ആറിന് കാത്തലിക് ഫിലിയില്‍ എഴുതിയ ലേഖനത്തിലും ബിഷപ്പ് സമാനമായ ആശയം പങ്കുവെച്ചിരിന്നു. എല്ലാ മനുഷ്യ വ്യക്തികളെയും ബഹുമാനിക്കുകയും ഇടയനടുത്ത സ്നേഹത്തോടെ അവരെ ദൈവത്തിന്റെ സ്വന്തമാക്കുകയാണ് സഭാനേതൃത്വത്തിന്റെ ദൗത്യം. ദൈവത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ഏതൊരു പ്രവർത്തിയും സത്യമല്ല.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

സത്യം കേൾക്കാൻ ഓരോ വ്യക്തിയ്ക്കും അവകാശമുണ്ട്. ചില സമയങ്ങളില്‍ സത്യം നമ്മുക്ക് അസ്വസ്ഥത ഉളവാക്കിയേക്കാം. വിശ്വാസ സത്യങ്ങളിൽ സംശയം ഉള്ളവാക്കി നല്ല ഉദ്ദേശ്യത്തോടെ ചെയുന്ന കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദികര്‍ക്ക് സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കേണ്ടി വന്നേക്കാമെന്ന്‍ ജർമ്മൻ മെത്രാൻ സമിതി അദ്ധ്യക്ഷൻ റെയ്നാർഡ് മാര്‍ക്സ് അടുത്തിടെ അഭിപ്രായപ്പെട്ടിരിന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബിഷപ്പിന്‍റെ പ്രസ്താവന വന്നിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »