News - 2024

ബംഗ്ലാദേശ് പ്രധാനമന്ത്രി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 14-02-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഒന്‍പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് പ്രധാനമന്ത്രി വത്തിക്കാനിലെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തെ ഇരുവരും സന്തോഷത്തോടെ അനുസ്മരിച്ചു. രാജ്യത്തിനു കത്തോലിക്കാ സമൂഹം നല്‍കുന്ന സംഭാവനകള്‍, മതന്യൂനപക്ഷങ്ങളുടെയും അഭയാര്‍ഥികളുടെയും സംരക്ഷണം, രോഹിങ്ക്യന്‍ പ്രശ്നം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി.

ബംഗ്ലാദേശിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത പെയിന്‍റിംഗ് ഷെയ്ഖ് ഹസീന മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. തന്റെ അപ്പസ്തോലിക ലേഖനങ്ങളാണ് മാര്‍പാപ്പ ബംഗ്ലാ പ്രധാനമന്ത്രിക്കു സമ്മാനമായി നല്കിയത്. മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി മോണ്‍. ആന്‍റണ്‍ കമില്ലേരിയുമായും ഷെയ്ഖ് ഹസീന ചര്‍ച്ച നടത്തി.


Related Articles »