India

ചങ്ങനാശേരി അതിരൂപതയ്ക്കു പുതിയ ചാന്‍സലര്‍

സ്വന്തം ലേഖകന്‍ 15-02-2018 - Thursday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ ചാന്‍സലറായി കുറിച്ചി സെന്റ് ജോസഫ്‌സ് ഇടവകാംഗമായ റവ.ഡോ. ഐസക് ആലഞ്ചേരി നിയമിതനായി.

ചാന്‍സലറായിരുന്ന റവ.ഡോ. ടോം പുത്തന്‍കളം അതിരൂപത ട്രൈബ്യൂണലിലേക്കു സ്ഥലംമാറിയതിനെത്തുടര്‍ന്നാണ് റവ.ഡോ. ഐസക് ആലഞ്ചേരി നിയമിതനായത്. നിലവില്‍ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.


Related Articles »