News - 2024

പെസഹ വ്യാഴാഴ്ച മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍കഴുകും

സ്വന്തം ലേഖകന്‍ 21-03-2018 - Wednesday

വത്തിക്കാൻ: പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയില്‍ മാർപാപ്പ, റോമിലെ റെജീന കൊയിലി ജയിലിലെ തടവുപുള്ളികളുടെ കാല്‍കഴുകും. മാര്‍ച്ച് 29നു ജയില്‍ പുള്ളികളുടെ കാല്‍കഴുകുന്ന വിവരം ഇന്നലെയാണ് വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചത്. വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന റെജീന കൊയിലി ജയില്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. 1958-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമനും 1964-ല്‍ പോള്‍ ആറാമനും 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ഈ ജയില്‍ സന്ദര്‍ശിച്ചിരിന്നു. ഇതിന്റെ തുടര്‍ച്ചെയെന്നോണമാണ് ക്രിസ്തു കാണിച്ച എളിമയുടെ മാതൃകയുമായി തടവ് പുള്ളികളുടെ കാല്‍ കഴുകുവാന്‍ പാപ്പ ജയിലില്‍ എത്തുന്നത്.

2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും 2016-ല്‍ ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും കഴിഞ്ഞ വര്‍ഷം പാലിയാനോ ജയിലിലെ അന്തേവാസികളുടെയുമാണ് കാല്‍കഴുകിയത്. അ​​ന്ത്യ അ​​ത്താ​​ഴ​​വേ​​ള​​യി​​ൽ യേ​​ശു 12 ശിഷ്യന്മാരുടെ കാ​​ലു​​ക​​ൾ ക​​ഴു​​കി​​യ​​തി​​നെ അ​​നു​​സ്മ​​രി​​ച്ചു​​കൊണ്ടാണ് പെ​​സ​​ഹാ​​വ്യാ​​ഴാ​​ഴ്ച ഈ ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തു​​ന്ന​​ത്.


Related Articles »