News - 2025

ലോകരക്ഷകന്റെ ജീവത്യാഗത്തിന്റെ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

സ്വന്തം ലേഖകന്‍ 29-03-2018 - Thursday

കൊച്ചി: മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. വാഗമണ്‍ കുരിശുമല, കനകമല, വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ ഇന്ന് പരിഹാര പ്രദക്ഷിണം നടത്തും.

ഇന്ന് വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും വത്തിക്കാനില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴിയിലും പാപ്പ പങ്കെടുക്കും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.


Related Articles »