News - 2025
ഫ്രാന്‍സിസ് പാപ്പ എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 31-03-2018 - Saturday
വത്തിക്കാന്‍ സിറ്റി: ഉയിര്‍പ്പ് തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. മാര്‍ച്ച് 27 ചൊവ്വാഴ്ച വൈകുന്നേരമാണ് ബനഡിക്ട് പതിനാറാമൻ വിശ്രമകാലം ചെലവഴിക്കുന്ന വത്തിക്കാനിലെ മതേർ എക്ലേസിയ സന്യാസിമഠത്തിൽ മുന്‍പാപ്പയെ സന്ദര്‍ശിച്ചത്. ആശംസകള്‍ അര്‍പ്പിക്കുകയും ഏതാനും നിമിഷങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തതെന്ന് വത്തിക്കാന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് പാപ്പാ സന്ദര്‍ശിച്ചതായും വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു. പുതുതായി അവിടെ തുറന്ന ഡിപ്ലോമാറ്റിക്ക് വിഭാഗത്തിന്റെ ആശീര്‍വ്വാദം നിര്‍വ്വഹിച്ചുകൊണ്ടാണ് പാപ്പാ സന്ദര്‍ശനം ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ എല്ലാ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനും പാപ്പ സമയം കണ്ടെത്തി.