India - 2024

ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകന്‍ 26-04-2018 - Thursday

കൊച്ചി: സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും. ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാ ദിവ്യബലിയും പ്രഖ്യാപനവും നടക്കും. തുടര്‍ന്നു പൊതുസമ്മേളനവും ഉണ്ടാകും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. ധന്യന്റെ കബറിടത്തിനു മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിക്കും. മെത്രാന്മാരും ജനപ്രതിനിധികളും, എസ്ഡി സന്യാസിനി സമൂഹം, കോന്തുരുത്തി ഇടവക, പയ്യപ്പിള്ളി കുടുംബം എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.


Related Articles »