India - 2025
ഫാ. ജിയോ പയ്യപ്പിള്ളിയുടെ മൃതസംസ്കാരം നാളെ
30-09-2019 - Monday
കോഴിക്കോട്: ഇന്നലെ അന്തരിച്ച കോഴിക്കോട് രൂപതയിലെ മുതിര്‍ന്ന വൈദികനും ദൈവശാസ്ത്ര പണ്ഡിതനുമായ ഫാ. ജിയോ പയ്യപ്പിള്ളിയുടെ മൃതസംസ്കാരം നാളെ ഉച്ചകഴിഞ്ഞു 3.30ന് കോഴിക്കോട് മേരിക്കുന്ന് ഹോളി റെഡീമര്‍ പള്ളിയില്‍ നടക്കും. എറണാകുളം ജില്ലയിലെ എളന്തിരിക്കരയില്‍ 1945ല്‍ ജനിച്ച ഇദ്ദേഹം കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി, ദൈവശാസ്ത്ര പണ്ഡിതന്‍, ദാര്‍ശനികന്‍, സാഹിത്യകാരന്‍, വാഗ്മി, റേഡിയോ പ്രഭാഷകന്‍, മതസൗഹാര്‍ദ പ്രചാരകന്‍, കോഴിക്കോട് ആകാശവാണി ഉപദേശക സമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രല്‍, വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ്, കണ്ണൂര്‍ ഹോളി ട്രിനിറ്റി, തലശേരി ഹോളി റോസറി, മാഹി സെന്റ് തെരേസാസ് തുടങ്ങി വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
