India - 2024

ഭവനപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 12-05-2018 - Saturday

ചങ്ങനാശേരി: പത്തുകോടി രൂപയുടെ ഭവനപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത ഒരുങ്ങുന്നു. 19നു തുരുത്തി മര്‍ത്ത് മറിയം ഫൊറോനാ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപതാ ദിനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലാണ് 10 കോടി രൂപയുടെ ഭവനപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കുക.

ചങ്ങനാശേരി അതിരൂപത ആവിഷ്കരിച്ച പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഭവനരഹിതര്‍ക്കായി ഈ വര്‍ഷം 157 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. 330 വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചു. 63 പേര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം വീട് വയ്ക്കുവാന്‍ വാങ്ങി നല്കി. പദ്ധതിയുടെ മൊത്തം ചെലവ് 10 കോടിയോളം രൂപ വരും. അതിരൂപതയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ വാസയോഗ്യമായ ഭവനം ലക്ഷ്യമിട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവിഷ്കരിച്ചപദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.


Related Articles »