India - 2024

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികം 23ന്

സ്വന്തം ലേഖകന്‍ 15-05-2018 - Tuesday

പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികം 23ന് പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ആചരിക്കും. ചരമവാര്‍ഷികത്തിന് ഒരുക്കമായുളള നൊവേന ആരംഭിച്ചു. 22 വരെ ദിവസവും രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രഭാഷണം. മൂന്നിന് വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. പോള്‍ ആക്കപ്പടിക്കല്‍, ഫാ. മാത്യു കദളിക്കാട്ടില്‍, ഫാ. ടോം പുത്തന്‍കളം, ഫാ. അഗസ്റ്റിന്‍ പുതുപ്പറന്പില്‍, റവ.ഡോ. യൂഹനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ആന്റണി കരിയില്‍ എന്നിവര്‍ കാര്‍മിഹത്വം വഹിക്കും.

23 നു രാവിലെ പത്തിന് സമൂഹബലിക്കു മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്കും. 11.30 ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 12 ന് ശ്രാദ്ധ നേര്‍ച്ച വെഞ്ചരിപ്പ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. സിസ്റ്റര്‍ പുഷ്പ ജോസ് എസ്എച്ച്, ഫാ. മാത്യു പുതിയിടത്ത്, മോണ്‍. ജോസഫ് മലേപ്പറന്പില്‍, റവ.ഡോ.മാത്യു പുന്നത്താനത്തുകുന്നേല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി, റവ.ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, റവ.ഡോ. തോമസ് കോഴിമല, റവ.ഡോ. കുര്യന്‍ മറ്റം, ഫാ. ജയിംസ് തെക്കുംചേരിക്കുന്നേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ആത്മീയപ്രഭാഷണങ്ങള്‍ നടത്തും.


Related Articles »