India - 2024

മാര്‍ കുര്യാക്കോസ് കുന്നശേരി മ്യൂസിയത്തിന് തറക്കല്ലിട്ടു

സ്വന്തം ലേഖകന്‍ 17-06-2018 - Sunday

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം കടുത്തുരുത്തിയില്‍ നിര്‍മിക്കുന്ന മാര്‍ കുര്യാക്കോസ് കുന്നശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന് കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തറക്കല്ലിട്ടു. കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളിയോടു ചേര്‍ന്നു നിര്‍മിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെ ക്രമീകരിക്കും.

കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ഏബ്രഹാം പറന്‌പേട്ട്, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, അഡീഷണല്‍ ചാന്‍സലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, തുടങ്ങിയ ഇടവക പ്രതിനിധികളും കുന്നശേരില്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.


Related Articles »