India - 2025
മാനസിക അകല്‍ച്ച നീക്കി പരസ്പരം ക്ഷമിച്ച് അനുരഞ്ജനത്തിലാകാം: മാര്‍ ജേക്കബ് മനത്തോടത്ത്
സ്വന്തം ലേഖകന്‍ 24-06-2018 - Sunday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ സര്‍ക്കുലര്‍. വാക്കുകളും പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം നിയന്ത്രിക്കണമെന്നും അനാവശ്യ ചര്‍ച്ചകളും സംസാരങ്ങളും ഉണ്ടാകരുതെന്നും ഇന്ന് അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപതയിലെ വിശുദ്ധ കുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥനകളിലും അതിരൂപതാ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേര് തുടര്‍ന്നും ഉപയോഗിക്കണമെന്നും നേരത്തേ ഏറ്റെടുത്ത കാര്യങ്ങള്‍ക്കായി 25 മുതല്‍ പത്തുദിവസം താന്‍ വിദേശത്തായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതിരൂപതയിലെ വിശുദ്ധ കുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥനകളിലും അതിരൂപതാ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേര് തുടര്‍ന്നും ഉപയോഗിക്കണമെന്നും നേരത്തേ ഏറ്റെടുത്ത കാര്യങ്ങള്‍ക്കായി 25 മുതല്‍ പത്തുദിവസം താന്‍ വിദേശത്തായിരിക്കുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റോമില്‍ സഭാധികാരികളുമായി ഈ അവസരത്തില്‍ ചര്‍ച്ച നടത്തും. ഇക്കാലയളവില്‍ അതിരൂപതയിലെ അത്യാവശ്യകാര്യങ്ങളുടെ ചുമതല പ്രോ പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിനാണ്.
