India - 2024

കെആര്‍എല്‍സിസി 32ാമതു ജനറല്‍ അസംബ്ലി നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 12-07-2018 - Thursday

കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 32ാമതു ജനറല്‍ അസംബ്ലി നാളെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും. രാവിലെ 10.30ന് എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സെക്രട്ടറിമാരായ ആന്റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ് എന്നിവര്‍ പ്രസംഗിക്കും.

കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തപുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം. എക്‌സ് ജൂഡ്‌സണ്‍, കെ.എ സാബു എന്നിവരെ ചടങ്ങില്‍ ആദരിക്കും. രണ്ടു ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കും. പൊതുചര്‍ച്ചകള്‍, പുസ്തകം, ഡിവിഡി പ്രകാശനങ്ങള്‍, കലാസന്ധ്യ എന്നിവയുണ്ടാകും. രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ഷാജി ജോര്‍ജ് രാഷ്ട്രീയപ്രമേയത്തിന്റെ കരട് അവതരിപ്പിക്കും. അസംബ്ലി 15നു സമാപിക്കും.


Related Articles »