India - 2025
കെആര്‍എല്‍സിസി വാര്‍ഷിക ജനറല്‍ അസംബ്ലി ഇന്നു മുതല്‍
സ്വന്തം ലേഖകന്‍ 12-07-2019 - Friday
കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ അസംബ്ലി ഇന്നു മുതല്‍ 14 വരെ കൊല്ലം കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന്‍ സെന്ററില്‍ നടക്കും. 'അധികാര പങ്കാളിത്തം നീതിസമൂഹത്തിന്' എന്ന പ്രമേയമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക. ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖപ്രസംഗവും സണ്ണി കപികാട് മുഖ്യപ്രഭാഷണവും നടത്തും. ഏഴു സെഷനുകളായാണു സമ്മേളനം .