India - 2024

കെ‌ആര്‍‌എല്‍‌സി‌സിയ്ക്കു പുതിയ ഭാരവാഹികൾ

പ്രവാചകശബ്ദം 15-01-2024 - Monday

കൊച്ചി: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത) ആണ് വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജൂഡി വർഗീസ് - മറ്റൊരു വൈസ് പ്രസിഡന്റാണ്. പാട്രിക് മൈക്കിൾ (തിരുവനന്തപുരം), മെറ്റിൽഡ മൈക്കിൾ (കൊച്ചി), പ്രഭലദാസ് ( നെയ്യാറ്റിൻകര)-സെക്രട്ടറിമാർ, ബിജു ജോസി (ആലപ്പുഴ)- ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികൾക്കു യോഗം നന്ദി അറിയിച്ചു.


Related Articles »