News - 2024

ദേവാലയത്തിലേക്കുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെ ജാഥ തടഞ്ഞ് പോളിഷ് വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 13-07-2018 - Friday

സെസ്റ്റോച്ചോവ, പോളണ്ട്: പോളണ്ടിലെ സെസ്റ്റോച്ചോവ നഗരത്തിലെ ‘ജസ്ന ഗോര’ ആശ്രമ ദേവാലയത്തിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ച സ്വവര്‍ഗ്ഗാനുരാഗികളുടെ ‘പ്രൈഡ് പരേഡ്’’ ജാഥ കത്തോലിക്കാ വിശ്വാസികളുടെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന്‍ വിഫലമായി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദേവാലയത്തിലേക്ക് സ്വവര്‍ഗ്ഗാനുരാഗികള്‍ ജാഥ നടത്തിയത്. ജാഥയില്‍ ഡെമോക്രാറ്റിക്‌ ലെഫ്റ്റ് മുന്നണിയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏതാണ്ട് അറുനൂറോളം പേരാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ കത്തോലിക്കാ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ജാഥക്ക് വഴിമാറ്റേണ്ടതായി വന്നു.

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന രീതിയില്‍ കിരീടത്തോട് കൂടിയ കഴുകനെ ആലേഖനം ചെയ്ത മഴവില്ല് പതാകയുമായിട്ടായിരുന്നു ജാഥ. ‘റേഡിയോ മേരിജാ’ കത്തോലിക്കാ റേഡിയോയുടെ ഒരുലക്ഷത്തോളം വരുന്ന ശ്രോതാക്കളും അന്നേ ദിവസം ഇതേ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനത്തിന് പദ്ധതിയിട്ടിരുന്നു. ദേവാലയത്തിലേക്ക് പ്രവേശിക്കുവാനായി ബിയഗാന്‍സ്കി സ്ക്വയറില്‍ എത്തിയ സ്വവര്‍ഗ്ഗാനുരാഗികളെ വിശ്വാസികള്‍ ഒന്നടങ്കം തടയുകയായിരുന്നു. മോസ്റ്റ്‌ ഹോളി വിര്‍ജിന്‍ അവന്യൂവില്‍ നിലത്ത് കിടന്നാണ് വിശ്വാസികള്‍ ജാഥക്കാരുടെ മുന്നേറ്റത്തെ തടഞ്ഞത്.

കത്തോലിക്കാ വിശ്വാസികളെ പോലീസ് പിരിച്ചുവിട്ടെങ്കിലും, പ്രാര്‍ത്ഥനകളുമായി ദേവാലയത്തിന് താഴെ അവര്‍ വീണ്ടും ഒന്നിക്കുകയായിരിന്നു. വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ ജാഥയെ മുനിസിപ്പല്‍ ആര്‍ട്ട് ഗാലറിയിലേക്ക് തിരിച്ചുവിടുകയേ പോലീസിനു നിവൃത്തിയുണ്ടായിരുന്നുള്ളു. ഗോരാ ആശ്രമത്തിലേക്ക് പ്രവേശിക്കുവാനുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെ നീക്കത്തെ ‘പ്രകോപനപര’മെന്നാണ് പോളിഷ് വിശ്വാസികള്‍ വിശേഷിപ്പിച്ചത്. അതേസമയം സ്വവര്‍ഗ്ഗാനുരാഗികളുടെ നീക്കത്തെ പോളണ്ടിലെ ആഭ്യന്തര മന്ത്രി ജൊവാക്കിം ബ്രൂഡ്സിന്‍സ്കി അപലപിച്ചു.


Related Articles »