News - 2025

"ദെെവത്തിന് ഒന്നും അസാധ്യമല്ല"; തായ്‌ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ ക്രിസ്ത്യന്‍ മാതാപിതാക്കൾ

സ്വന്തം ലേഖകന്‍ 14-07-2018 - Saturday

ചാങ് റായി: ദൈവത്തിനു ഒന്നും അസാധ്യമല്ലായെന്നു ഏറ്റുപറഞ്ഞുകൊണ്ട് തായ്‌ലന്റിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ ക്രിസ്‌തീയ വിശ്വാസികളായ മാതാപിതാക്കൾ. തങ്ങളുടെ കുട്ടിയെ ഗുഹയിൽ നിന്നും പുറത്ത് എത്തിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും, ദെെവത്തിന്റെ സ്നേഹമാണ് തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കാൻ കാരണമെന്നും അവിടുത്തേക്ക് അസാധ്യമായി യാതൊന്നുമ്മില്ലായെന്നും മാതാപിതാക്കൾ വ്യക്തമാക്കി. തായ്‌ ഗുഹയില്‍ പതിനെട്ടു ദിവസം അകപ്പെട്ടു പോയ ജൂനിയർ ഫുട്ബോൾ ടീമിലെ അംഗങ്ങളെ ഏതാനും ദിവസങ്ങൾക്കു മുൻപാണ് മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ സംഘം പുറത്ത് എത്തിച്ചത്.

ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ ഇപ്പോൾ പരിചരിക്കുന്നത് ചാങ്ങ് റായ് എന്ന സ്ഥലത്തെ ആശുപത്രിയിലാണ്. രക്ഷാപ്രവർത്തനത്തെ അത്ഭുതമെന്നാണ് ചാങ് റായിയിൽ മിഷ്ണറി പ്രവർത്തനത്തിനായി എത്തിയ ബ്രിട്ടീഷ് സ്വദേശി ഇവാൻ മക്ഗ്രിഗോർ വിശേഷിപ്പിക്കുന്നത്. കുട്ടികൾ ഗുഹയിൽ അകപ്പെട്ടതിന്റെ ആദ്യത്തെ ഒൻപതു ദിവസങ്ങൾ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തിയിരുന്നുവെന്നും, എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്നും മക്ഗ്രിഗോർ പറഞ്ഞു. കുട്ടികൾ ഗുഹയിൽ ആയിരുന്ന സമയത്തെ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ അത് ദെെവീക പദ്ധതിക്കു ഉപയോഗിക്കാൻ കാരണമാകട്ടെയെന്നും അതിനാൽ ക്രൈസ്തവ വിശ്വാസികൾ കുട്ടികൾക്കായി പ്രാർത്ഥിക്കണമെന്നും മക്ഗ്രിഗോർ കൂട്ടിച്ചേർത്തു.


Related Articles »