Editor's Pick - 2024

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ നിർദ്ദേശം: ഇന്ത്യൻ പ്രസിഡന്റിനു സമർപ്പിക്കുന്ന പരാതിയിൽ ഒപ്പുവയ്ക്കാം

സ്വന്തം ലേഖകന്‍ 31-07-2018 - Tuesday

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും നിഷേധിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തിന്റ അഭിവാജ്യഘടകമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. സഭയുടെ ആരാധനക്രമത്തിന്‍റെ കേന്ദ്രമായ വിശുദ്ധ കുദാശകളില്‍ ഈശോ അദൃശ്യനായി സന്നിഹിതനായിരിക്കുന്നു എന്നതാണു സഭയുടെ ശക്തിസ്രോതസ്. ക്രൈസ്തവ വിശ്വാസത്തിന്‍റെയും സഭയുടെയും അടിത്തറയാണിത്. ഇതിനെ നിരോധിക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശ. കേവലം ഒരു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ ശുപാര്‍ശ എന്നു പറഞ്ഞു തള്ളികളയേണ്ട കാര്യമല്ല ഇത്.

പക്വതയോടും വിവേകത്തോടുംകൂടി പ്രതികരിക്കാന്‍ ഏവര്‍ക്കും സാധിക്കണം. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇത്. വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രസ്താവനയ്ക്കെതിരെ നമ്മുക്ക് കൈകോര്‍ക്കാം. വനിതാകമ്മീഷന്റെ ശുപാര്‍ശ തള്ളികളയണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തര നടപടി കൈകൊള്ളണം എന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പരാതിയില്‍ sign ചെയ്തുകൊണ്ട് നമ്മുടെ എതിര്‍പ്പ് പ്രകടമാക്കാം. ഒപ്പം #ConfessionIsOurRight ‍ എന്ന ഹാഷ് ടാഗ് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക.

ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും സമര്‍പ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »