India - 2024

കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 05-08-2018 - Sunday

ന്യൂഡല്‍ഹി: ഇന്ത്യയിലെ കത്തോലിക്കാ സമുദായംഗങ്ങളുടെ സംഘടനയായ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ദേശീയ പ്രസിഡന്റായി പി.പി. ജോസഫിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: റോബര്‍ട്ട് ഡിസൂസ (ഗോവ), റോബിന്‍ ജേക്കബ് (ന്യൂഡല്‍ഹി), വി.വി. ഷാജി (തിരുവല്ല), ആന്റോണിയ പി. റെയ്‌ന (മേഘാലയ), ജനറല്‍ സെക്രട്ടറിമാര്‍: എച്ച്.പി. ഷാബു (തിരുവനന്തപുരം), സിസ്റ്റര്‍ മുരിയല്‍ സ്‌കൂണര്‍ (രാജസ്ഥാന്‍),

സെക്രട്ടറിമാര്‍: രാജ റെഡ്ഡി (തെലുങ്കാന), ലിസിലാല്‍ റംസാനി (മിസോറാം), ഹെന്റി ജോണ്‍ (വിജയപുരം). ട്രഷറര്‍: ജോസ് മാത്യു ആനിത്തോട്ടം. അന്പത്തിയൊന്നംഗ നിര്‍വാഹക സമിതിയേയും തെരഞ്ഞെടുത്തു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഭാരവാഹികളുടെ കാലാവധി. യോഗത്തില്‍ കുമ്പസാരം അടക്കമുള്ള കൂദാശകളെ അവഹേളിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങളില്‍ കാത്തലിക് ഫെഡറേഷന്‍ പ്രതിഷേധിച്ചു.


Related Articles »