India - 2025
ഭവനരഹിതരായവര്‍ക്ക് പുതുഭവനം സമ്മാനിക്കുവാന്‍ വിന്‍സന്‍ഷ്യന്‍ സഭ
സ്വന്തം ലേഖകന്‍ 22-08-2018 - Wednesday
കോട്ടയം: പ്രളയത്തെ തുടര്‍ന്നു ഭവനരഹിതരായവര്‍ക്ക് പുതുഭവനം സമ്മാനിക്കുവാന്‍ പദ്ധതിയുമായി വിന്‍സന്‍ഷ്യന്‍ സഭ. കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സാണ് പ്രളയബാധിത ഭവനരഹിതര്‍ക്കായി സ്ഥലം കണ്ടെത്തി ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുവാന്‍ ഒരുങ്ങുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരും പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ടവരുമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ പദ്ധതിയുടെ ഭാഗമാകും. ഇപ്രകാരം ദത്തെടുക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ പരിരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പദ്ധതിയാണ് പുതുകുടുംബം. വിന്‍സന്‍ഷ്യന്‍ സഭയുടെ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സിലെ വൈദികരും ഉപകാരികളും സുമനസുകളായ സുഹൃത്തുക്കളും ചേര്‍ന്നാണ് പുതുകുടുംബം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.