News - 2025
കേരളത്തിന് സഹായവുമായി ജര്‍മ്മന്‍ അതിരൂപത
സ്വന്തം ലേഖകന്‍ 29-08-2018 - Wednesday
കൊളോണ്‍: പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്ന കേരളത്തിന് സഹായവുമായി ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപത. കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ചു മടങ്ങിയ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിയാണ് കൊളോണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍. 1,50,000 യൂറോയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അതിരൂപത സാമ്പത്തിക സഹായം നല്‍കുന്നത്.
ഇതിന്റെ ആദ്യഗഡു കേരളത്തിന് കൈമാറിയിട്ടുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് വഴിയും ധനസമാഹരണം നടത്തുന്നുണ്ട്. ജര്‍മ്മനിയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും കേരളത്തെ സഹായിക്കാനുള്ള സാമ്പത്തിക പദ്ധതി ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ട്. മലയാളികളായ നിരവധി വൈദികരാണ് ജര്‍മ്മനിയില്‍ സേവനം ചെയ്യുന്നത്.