News - 2024

പോളണ്ടിൽ പൗരോഹിത്യ ദെെവവിളി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

സ്വന്തം ലേഖകന്‍ 10-09-2018 - Monday

വാര്‍സോ: കത്തോലിക്കാ വിശ്വാസം ഉയർത്തി പിടിക്കുന്ന യൂറോപ്യൻ രാജ്യമായ പോളണ്ടിൽ പൗരോഹിത്യ ദെെവവിളി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. അറുനൂറ്റി ഇരുപത്തിരണ്ടു പേരാണ് ഈ വർഷം വെെദിക പരിശീലനം നേടാനായി രാജ്യത്തെ വിവിധ സെമിനാരികളിൽ പ്രവേശിക്കുന്നത്. ഇതിൽ രൂപതകൾക്കായും സന്യാസ സമൂഹങ്ങൾക്കായും വെെദിക പരിശീലനം നടത്താൻ ഒരുങ്ങുന്നവരുണ്ട്. കഴിഞ്ഞ വർഷം സെമിനാരി പ്രവേശനം നേടിയവരുടെ എണ്ണത്തേക്കാളും നാൽപത്തിയഞ്ചു പേരുടെ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ സെമിനാരി റെക്ടർമാരുടെ ഒരു കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കണക്കു പുറത്തു വിട്ടത്. പോളണ്ടിന്റെ പ്രസിഡന്റും, പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആഴമായ വിധത്തില്‍ കത്തോലിക്കാ വിശ്വാസത്തെ പിഞ്ചെല്ലുന്നവരാണ്. അതിനാൽ തന്നെ ക്രെെസ്തവ വിശ്വാസം രാജ്യത്തിന്റെ കെട്ടുറപ്പിനും വളർച്ചയ്ക്കും വളരെയധികം പ്രാധാന്യമേറിയതാണെന്നാണ് ഭരണാധികാരികൾ കരുതുന്നത്.

യൂറോപ്പിലെ പല രാജ്യങ്ങളും അന്ധമായ മതേതര കാഴ്ചപ്പാട് പുലർത്തുമ്പോൾ പോളണ്ട് അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ദെെവവിശ്വാസത്തിനും കുടുംബ മൂല്യങ്ങൾക്കും വില കൽപ്പിക്കുന്നതിനാലാണ് പോളണ്ടിൽ ദെെവവിളിയുടെ കാര്യത്തിൽ ഇങ്ങനെയൊരു വളർച്ച ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതാനും നാളുകൾക്കു മുൻപ് പോളണ്ടിലെ മുൻ പ്രധാനമന്ത്രിയുടെ മകൻ പൗരോഹിത്യം സ്വീകരിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.


Related Articles »