Purgatory to Heaven. - March 2025
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായി എങ്ങനെ ഉപവസിക്കാം?
സ്വന്തം ലേഖകന്‍ 05-03-2024 - Tuesday
"കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍" (ജോയല്‍ 2:12)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-5
ദൈവത്തിനെതിരായി താന്‍ ചെയ്ത പാപങ്ങള്‍ മൂലം അവിടത്തേക്കുണ്ടായ കോപം ശമിപ്പിക്കുന്നതിനും, ദൈവത്തിന്റെ കാരുണ്യം നേടുന്നതിനുമായി മോശ 40 പകലും, രാത്രിയും ഉപവാസമനുഷ്ടിച്ചു. ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്കായി ഉപവാസമനുഷ്ടിക്കുവാന്‍ നമ്മളും ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ ഒരിക്കലും തനിച്ചാക്കപ്പെട്ടവരോ, വിസ്മരിക്കപ്പെട്ടവരോ അല്ല. ഉപവാസം അവരോടുള്ള നമ്മുടെ സ്നേഹത്തെ പ്രകടമാക്കുന്നു. നമ്മുടെ ഉപവാസം അത്രമേല്‍ ഫലദായകമാണ്.
മത്സ്യവും മാംസവും വര്‍ജ്ജിക്കുകയും, എന്നാല്‍ സഹോദരനെ കടിച്ചുമുറിക്കുകയും അവനെ ബഹുമാനിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനം? പാപികളെ രക്ഷിക്കുവാനായി ലോകത്തേക്ക് വന്ന ദൈവപുത്രന്‍ എളിമയോടു കൂടി ഈ ഉപവാസം പൂര്‍ത്തിയാക്കുവാന്‍ നമ്മെ ശക്തരാക്കുകയും, നമ്മുടെമേല്‍ കരുണ ചൊരിയുകയും നമ്മെ രക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ.
(വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം)
വിചിന്തനം: വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിനോപ്പം പ്രാര്‍ത്ഥിക്കുക: “നിങ്ങള്‍ ഉപവസിച്ചുവോ? എങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി എനിക്ക് അതിന്റെ തെളിവുകള്‍ നല്‍കുക. നിങ്ങള്‍ ഒരു പാവപ്പെട്ട മനുഷ്യനെ കാണുകയാണെങ്കില്‍ അവനോടു ദയകാണിക്കുക. നിങ്ങളുടെ ഒരു സുഹൃത്ത് ബഹുമാനിക്കപ്പെടുന്നത് കാണുകയാണെങ്കില്‍ അവനോടു അസൂയപ്പെടാതിരിക്കുക. നിങ്ങള്‍ വായകൊണ്ട് മാത്രം ഉപവസിക്കാതിരിക്കുക. മറിച്ച് നിങ്ങളുടെ കണ്ണുകള്‍ കൊണ്ടും, ചെവികള്‍ കൊണ്ടും, പാദങ്ങള്‍ കൊണ്ടും കരങ്ങള്‍ കൊണ്ടും, നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ അവയവങ്ങള്‍ കൊണ്ടും ഉപവസിക്കുക.
ദുരാഗ്രഹത്തില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ട് കരങ്ങള്‍ വഴി ഉപവസിക്കുക. പാപത്തില്‍ നിന്നും ഓടി അകന്നു കൊണ്ട് പാദങ്ങള്‍ വഴി ഉപവസിക്കുക. പാപകരമായ കാഴ്ചകളില്‍ കണ്മിഴിച്ചു നോക്കാതെ നേത്രങ്ങള്‍ വഴി ഉപവസിക്കുക. ചീത്തസംസാരത്തിനും, പരദൂഷണത്തിനും ചെവികൊടുക്കാതെ ചെവികള്‍ കൊണ്ട് ഉപവസിക്കുക. തെറ്റായ വാക്കുകളും, അന്യായമായ വിമര്‍ശനങ്ങളും നടത്താതെ വായകൊണ്ട് ഉപവസിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക