India - 2024

ഗ്രാന്‍ഡ് എബൈഡ് 3 യുവജന ധ്യാനത്തിന് ആരംഭം

സ്വന്തം ലേഖകന്‍ 20-09-2018 - Thursday

കൊച്ചി: എറണാകുളം ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ഗ്രാന്‍ഡ് എബൈഡ് 3 യുവജന ധ്യാനം ആരംഭിച്ചു. ഒക്ടോബറില്‍ റോമില്‍ നടക്കുന്ന യുവജനങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സിനഡിന്റേയും കെസിബിസി പ്രഖ്യപിച്ചിരിക്കുന്ന യുവജന വര്‍ഷാചരണത്തിന്റേയും പശ്ചാത്തലത്തിലാണ് ഗ്രാന്‍ഡ് എബൈഡ് 3 യുവജന കണ്‍വന്‍ഷന്‍ നടക്കുന്നത്. ഇന്നലെ വൈകുന്നേരം കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലാണ് മെഴുകുതിരി കത്തിച്ച് ധ്യാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ഷംഷബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും. എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമാപനസന്ദേശം നല്‍കും. 24ന് ധ്യാനം സമാപിക്കും.


Related Articles »