India - 2024

വിവാദത്തിനൊടുവില്‍ 'എബൈഡ് വിത്ത് മി' ഡല്‍ഹിയില്‍ മുഴങ്ങി

30-01-2020 - Thursday

ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള പതിവ് തെറ്റിച്ച് റിപ്പബ്ലിക് ദിന ആഘോഷത്തില്‍ നിന്ന് വെട്ടിമാറ്റിയെന്ന വിവാദത്തിനൊടുവില്‍ ഇന്നലെ ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട 'എബൈഡ് വിത്ത് മി' ക്രൈസ്തവ ഗാനം ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയില്‍ ഉള്‍പ്പെടുത്തി. 1950 മുതല്‍ എല്ലാ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മിലിട്ടറി ബാന്‍ഡ് ഈ ഗാനം ആലപിക്കാറുണ്ട്. ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം അദ്ദേഹത്തിന്റെ 150ാം ജന്മവാര്‍ഷികത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതെന്നായിരുന്നു ആരോപണം. 2017ലും 2018ലും ബീറ്റിംഗ് റി ട്രീറ്റില്‍ ഈ ഗാനം ആലപിച്ചിരുന്നു.

എന്നാല്‍, രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രി ആയതിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് ഇതുവരെയുള്ള ഗാനത്തിന് പകരം'വന്ദേമാതരം' മതിയെന്ന നിര്‍ദേശം വന്നത്. എന്നാല്‍, എല്ലാവിധത്തിലുള്ള ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയായി ഇന്നലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങില്‍ എബൈഡ് വിത്ത് മി എന്ന ഗാനം കരസേനയുടെ ബാന്‍ഡ് ആലപിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സലിലും ഗാനം ആലപിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »