News - 2024

ഹാലോവീൻ ആഘോഷങ്ങൾ പെെശാചികം: തുറന്നുപറഞ്ഞ് മുൻ സാത്താൻ ആരാധകൻ

സ്വന്തം ലേഖകന്‍ 22-10-2018 - Monday

ന്യൂയോര്‍ക്ക്: ഹാലോവീൻ ആഘോഷങ്ങൾ പെെശാചികമെന്ന്‍ മുൻ സാത്താൻ ആരാധകന്‍റെ തുറന്നുപറച്ചില്‍. ജോൺ റാമിറസ് എന്ന മുൻ സാത്താൻ ആരാധകൻ പ്രമുഖ അന്താരാഷ്ട്ര ക്രെെസ്തവ മാധ്യമമായ ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക്കിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. ഹാലോവീൻ എന്നാൽ വസ്ത്രങ്ങൾ മാത്രമല്ലായെന്നും മറിച്ച് ഹാലോവീനിൽ പങ്കെടുക്കുന്ന ആളുടെ കുടുബത്തിനു മുഴുവൻ ദീർഘനാളത്തെയ്ക്ക് വലിയ ഉപദ്രവം വരുത്തി വയ്ക്കാൻ ഇങ്ങനെയുളള ആഘോഷങ്ങൾ കാരണമാകുമെന്നും ജോൺ റാമിറസ് വെളിപ്പെടുത്തി.

ആരെങ്കിലും ഏതെങ്കിലും സ്ഥലത്തു വച്ച് ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ, പ്രസ്തുത സ്ഥലത്തേയ്ക്ക് തന്നെ തിരികെ ചെന്ന് യേശുവിനോട് മാപ്പു ചോദിക്കാൻ ഇപ്പോൾ ഒരു സുവിശേഷ പ്രഘോഷകൻ കൂടിയായ റാമിറസ് ആവശ്യപ്പെടുന്നു. സാത്താനെ പ്രീതിപ്പെടുത്തുവാന്‍ മൃഗബലിയും മറ്റും സ്ഥിരമായി നടത്തുന്ന വ്യക്തിയായിരുന്നു ജോൺ റാമിറസ്. കൂട്ടുകാർ റാമിറസിനെ ലൂസിഫറിന്റെ പുത്രൻ എന്നു വരെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ജോൺ റാമിറസ് തന്റെ പഴയകാല ജീവിതം വെറുത്ത് ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരുന്നു.

നേരത്തെ വിശ്വാസികൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ എൺപത്തിയേഴു ശതമാനം ആളുകൾ ഹാലോവീൻ ആഘോഷങ്ങളെ എതിര്‍ത്തു വോട്ട് രേഖപ്പെടുത്തിയിരിന്നു. പതിമൂന്ന് ശതമാനം ആളുകൾ മാത്രമാണ് ഹാലോവീൻ ആഘോഷങ്ങളെ അനുകൂലിച്ചത്. 'ഹാലോവീന്‍’ ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ഒക്ടോബര്‍ 31 രാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്ക ഭൂതോച്ചാടകരുടെ 2014-ല്‍ നടന്ന സമ്മേളനത്തില്‍ ആഹ്വാനം ചെയ്തിരിന്നു.


Related Articles »