India - 2024

കരുണയുടെ ഉറവ വറ്റുന്നില്ല; പ്രളയ ബാധിതര്‍ക്കു ഭൂമി ദാനം ചെയ്തു സന്യാസ സമൂഹം

സ്വന്തം ലേഖകന്‍ 03-11-2018 - Saturday

ആലപ്പുഴ: പ്രളയത്തില്‍ സര്‍വ്വവും നഷ്ട്ടവുമായ ദുരിതബാധിതര്‍ക്ക് ഭൂമി ദാനംചെയ്ത് അഗസ്തീനിയന്‍ സന്യാസമൂഹത്തിന്റെ (ഒഎസ്എ) സാന്ത്വന സ്പര്‍ശം. കോട്ടയം ജില്ലയിലെ വടവാതൂരില്‍ അഗസ്തീനിയന്‍ സന്യാസസമൂഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒന്നരയേക്കര്‍ ഭൂമിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറിയത്. ഇടുക്കി ജില്ലയിലെ ചിന്നാറിലുള്ള ഒരു കുടുംബത്തിനു പത്തുസെന്റ് സ്ഥലവും വീടു വയ്ക്കാനുള്ള സാന്പത്തിക സഹായവും ആലപ്പുഴ ജില്ലയിലെ കുറ്റിപ്പുറത്ത് പ്രളയദുരിതത്തെത്തുടര്‍ന്ന് സ്ഥലവും വീടും നഷ്ടപ്പെട്ട ഒരു കുടുംബത്തിനു വീടും സ്ഥലവും നല്‍കി.

നിരാശ്രയരായ എയ്ഡ്‌സ് രോഗികള്‍, വിദ്യാഭ്യാസം, ആരോഗ്യം, വയോജനരംഗം, കുഷ്ഠരോഗികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്നിവരുടെ സംരക്ഷണ മേഖലയിലാണ് അഗസ്തീനിയന്‍ സന്യാസസമൂഹം ശുശ്രൂഷ ചെയ്യുന്നത്. പ്രളയ സമയത്തു അടുവാശേരിയിലുള്ള കോണ്‍വെന്റില്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കു ദുരിതാശ്വാസ ക്യാമ്പുകളും ഒരുക്കിയിരുന്നു. കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുതിയ കൃഷിക്കാവശ്യമായ വിത്തുകളും വളവും ഇവര്‍ സംഭാവനയായി നല്‍കി.


Related Articles »